മാനന്തവാടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ റീസര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ആധുനിക റിക്കാര്‍ഡ് മുറികളുടെ നവീകരണത്തിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. നിശ്ചിത മാതൃകയില്‍ലുള്ള താല്‍പര്യപത്രം അസിസ്റ്റന്റ് ഡയറക്ടര്‍ (റീ സര്‍വ്വേ ) മിനി സിവില്‍ സ്റ്റേഷന്‍ മാനന്തവാടി എന്ന വിലാസത്തില്‍ രജിസ്റ്റേര്‍ഡ് തപാല്‍ വഴിയോ നേരിട്ടോ ഒക്ടോബര്‍ 26 ന് വൈകീട്ട് 3.30 ന് മുമ്പായി ലഭിക്കണം. ഫോണ്‍: 04935 246993 .

നിയമനം
ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.