വൈത്തിരി: വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 30, 31 തീയതികളിലായി നിർമ്മല ഹൈസ്കൂൾ, സെന്റ് മേരിസ് യുപി സ്കൂൾ എന്നിവിടങ്ങളിൽ വച്ച് നടക്കും. സയൻസ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്രം, ഐടി, പ്രവർത്തിപരിചയം എന്നിവയിലാണ് മത്സരങ്ങൾ. സ്വാഗത സംഘ രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. നിർമ്മല ഹൈസ്കൂൾ മാനേജർ ഫാദർ തോമസ് പ്ലാശനാല്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈത്തിരി എഇഒ ജീറ്റോ ലൂയിസ്, പിടിഎ പ്രസിഡണ്ട് ടി.ജെ റോബർട്ട്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, അധ്യാപക സംഘടന പ്രതിനിധികൾ, ഗ്രന്ഥശാല പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നിർമ്മല ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോബി മാനുവൽ സ്വാഗതവും സജി ജോൺ നന്ദിയും പറഞ്ഞു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







