മാനന്തവാടി: നഴ്സിംഗ് അസിസ്റ്റന്റ്- ഹെൽത്ത് ഇൻസ്‌പെക്ടർ പ്രൊമോഷൻ നടത്തുക, ജെ പി.എച്. എൻ. ഒഴിവുകൾ നികത്തുക, ഡ്രൈവർമാരുടെ പൊതുസ്ഥലം മാറ്റം നടത്തുക, മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻ. ജി. ഒ. അസോസിയേഷൻ ഡി. എം. ഒ. ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. പ്രതിഷേധ പരിപാടി ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് എ. എം. നിഷാന്ത് ഉദ്ഘടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എൻ. വി. അഗസ്റ്റിൻ അധ്യഷത വഹിച്ചു.
ഒഴിവുകൾ നികത്താതെയും അർഹമായ പ്രമോഷനുകൾ തടഞ്ഞു വെച്ചും ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികൾ അനുവദിക്കുവാൻ സാധിക്കുകയില്ലെന്നും, ജില്ലയിലെങ്ങും പകർച്ച വ്യാധികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്, കൂടാതെ നിലവിലുള്ള ജീവനക്കാർ അമിത ജോലി ഭാരത്താൽ വീർപ്പു മുട്ടുകയാണെന്നും എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു.
ജില്ലാ ട്രഷറർ കെ. ടി. ഷാജി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയേറ് അംഗം എൻ.ജെ.ഷിബു. സംസ്ഥാന കമ്മിറ്റി അംഗം സജി ജോൺ, ജില്ല ജോയിന്റ് സെക്രട്ടറി എം.ജി.അനിൽ കുമാർ, ബ്രാഞ്ച് സെക്രട്ടറി എം.എ.ബൈജു, ട്രഷറർ സിനീഷ് ജോസഫ്, ലൈജു ചാക്കോ, വി.എ.ജംഷീർ, പി.യു.ബേബി, ടി.രഞ്ജൻ, ശിവൻ പുതുശ്ശേരി, ജോസ് എ. എന്നിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് വി.ജെ.ജിൻസ് , ബീന അലക്സ്, ഡെയ്സി, മജീദ് ഇസ്മാലി എന്നിവർ നേതൃത്വം നൽകി.