കൽപ്പറ്റ: ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളികളുടെ ഏക സംഘടനയായ എ.എ. ഡബ്ല്യൂ.കെയുടെ വാർഷിക പൊതുയോഗത്തിന് തുടക്കം കുറിച്ച് വിവിധ ക്യാമ്പുകളുടെയും , ബോധവൽക്കരണ ക്ലാസ്സുകളുടെയും ഉദ്ഘാടനം കൽപ്പറ്റ നഗരസഭാ ചെയർമാൻ മുജീബ് കെയംതൊടി നിർവഹിച്ചു. തുടർന്ന് വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസ്സമ്മ സാമുവേൽ “വ്യവസായവും സംരംഭകരും എന്ന വിഷയത്തെക്കുറിച്ചും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. ഉമ്മൻ ” ഗതാഗത വകുപ്പും നിയമക്കുരുക്കും എന്ന വിഷയത്തെക്കുറിച്ചും ‘ എം.എ. ഷിജു ” മലിനീകരണ നിയന്ത്രണം എന്ന വിഷയത്തെക്കുറിച്ചും മനോരോഗ വിദഗ്ദ ഡോ: ലിസ് മാത്യു “മാനസികാരോഗ്യം -മനുഷ്യാവകാശം: എന്ന വിഷയത്തെക്കുറിച്ചും സംഘടനാ അംഗങ്ങൾക്ക് ബോധ വൽക്കരണ ക്ലാസ്സ് എടുത്തു. ബിജു മനക്കൻ, നവീഷാദ്, അരുൺദാസ് കോഴിക്കോട് എന്നിവർ സംസാരിച്ചു.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്മാന് അറിയിച്ചു.