അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ട്രൈബല്‍ വകുപ്പിന്റെ സഹകരണത്തോടെ നൂല്‍പ്പുഴ രാജീവ് ഗാന്ധി എം.ആര്‍.എസ്റ്റില്‍ അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉപഹാരം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഹാന്റ് പ്രിന്റ് ക്യാമ്പെയിനില്‍ പങ്കെടുത്തു. പെണ്‍കുട്ടികള്‍ക്കായി നടത്തിയ ഹൈസ്‌കൂള്‍ തല ചിത്രരചനാ മത്സരത്തിലെ ജില്ലാതല വിജയികള്‍ക്കുള്ള സമ്മാനദാനം നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ സതീശന്‍ നിര്‍വ്വഹിച്ചു. ‘പെണ്‍പെരുമയുടെ നക്ഷത്ര വെളിച്ചങ്ങള്‍’ എന്ന പുസ്തകത്തിന്റെ രചയിതാവ് നിരഞ്ജന്‍.കെ.മനോജ്് പുസ്തക പരിചയം നടത്തി. ജില്ലാ ടൗണ്‍ പ്ലാനര്‍ ഡോ ആതിര രവി സീറോ വെയ്സ്റ്റ് പീരിയഡ് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. അന്തര്‍ദേശീയ ബാലകാ ദിനത്തിന്റെ ആശംസകള്‍ അറിയിച്ച് വിശിഷ്ട വ്യക്തികളും, ഉദ്യോഗസ്ഥരും കുട്ടികളും ചേര്‍ന്ന് ഹൈഡ്രജന്‍ ബലൂണ്‍ പറത്തി. ‘സ്ത്രീ സുരക്ഷിത നാളെയ്ക്കായ് ഞങ്ങളും ‘ എന്ന സന്ദേശവുമായി ഹാന്റ് പ്രിന്റ് ക്യാമ്പെയിനില്‍ കുട്ടികള്‍ പങ്ക് ചേര്‍ന്നു. ജില്ലാ പഞ്ചായത്തംഗം അമല്‍ ജോയി, ബ്ലോക്ക് പഞ്ചായത്തംഗം മണി.സി.ചോയിമൂല, വാര്‍ഡ് മെമ്പര്‍ ധന്യ വിനോദ്, ഡെപ്യൂട്ടി കലക്ടര്‍ കെ ദേവകി, വനിതാ ശിശു വികസന വകുപ്പ് സീനിയര്‍ സൂപ്രണ്ട് വി.സി സത്യന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ് , ടി.ഡി.ഒ ജി.പ്രമോദ്, ജെ മോഹന്‍ദാസ്, കെ കെ മോഹന്‍ദാസ്, പ്രിന്‍സിപ്പാള്‍ പി.ജി സുരേഷ് ബാബു, ഹെഡ്മാസ്റ്റര്‍ അനീസ്.ജി.മൂസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.