നഖം കടിക്കുന്ന ശീലം ഉള്ളവരാണോ നിങ്ങൾ? നിർബന്ധമായും ഈ വീഡിയോ കാണുക.

കുട്ടിക്കാലത്ത് നഖം കടിക്കരുതെന്ന് മുതിര്‍ന്നവര്‍ പറയുമ്ബോള്‍ രണ്ട് തവണ അധികം നഖം കടിച്ചവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍, അങ്ങനെയൊരു പറച്ചിലിന്‍റെ അതിന്‍റെ കാരണമെന്തെന്ന് പിന്നീട് തിരിച്ചറിയുമ്ബോള്‍ പലരും നഖം കടിക്കുന്നത് നിര്‍ത്തും. പക്ഷേ. എന്തെങ്കിലും മാനസിക പിരിമുറുക്കം അനുഭവിക്കുമ്ബോഴോ, അതല്ലെങ്കില്‍ വളരെ സ്വസ്ഥനായി ഇരിക്കുമ്ബോഴോ അറിയാതെ, ഒരു ശീലത്തിന്‍റെ പേരില്‍ ചിലര്‍ നഖം കടിക്കുന്നത് കാണാം. അത്തരക്കാര്‍ നിര്‍ബന്ധമായും ഈ വീഡിയോ കണ്ടിരിക്കണം.

discover_facts12 എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് നഖത്തിനിടയില്‍ അടിഞ്ഞ അഴുക്കിന്‍റെ മൈക്രോസ്‌കോപ്പിക് കാഴ്ചയുടെ വീഡിയോ പങ്കുവച്ചത്. ഒരു ഡോക്ടര്‍ ഒരു കൈയില്‍ നിന്നും അല്‍പം നഖം മുറിച്ചെടുക്കുകയും അതിനുള്ളിലുള്ള അഴുത്ത് അല്പമെടുത്ത് മൈക്രോസ്സ്കോപ്പിലൂടെ നിരീക്ഷിക്കുന്നു. ഈ സമയം അനേകം ചെറു വിരകള്‍ പുളയ്ക്കുന്നത് കാണാം. കൈ നഖത്തിലെ അഴുക്കില്‍ അടങ്ങിയിരുന്ന വിരകളായിരുന്നു അവ.


നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത അനേകം വിരകള്‍ പോലുള്ള ബാക്റ്റീരിയകള്‍ ആ അല്പം അഴുക്കില്‍ അടങ്ങിയിരുന്നു. നമ്മള്‍ നഖം കടിച്ച്‌ തുപ്പിക്കളയുമ്ബോള്‍ നഖത്തിനിടയിലെ അഴുക്കില്‍ അടങ്ങിയിരിക്കുന്ന ബാക്റ്റീരിയകളും അവ അവശേഷിപ്പിച്ച മുട്ടകളും വായിലെ ഉമിനീരില്‍ കലരുകയും അവ പിന്നീട് നമ്മുടെ വയറ്റിലെത്തുകയും ചെയ്യുന്നു. ഈ ബോധ്യമുള്ളതിനാലാണ് കുട്ടികളോട് മുതിര്‍ന്നവര്‍ നഖം കടിക്കരുതെന്ന് പറയുന്നതും.

വീഡിയോ ഇതിനകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഏതാണ്ട് രണ്ടര ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റിടാനെത്തി. , “ലോകത്തിലെ ഏറ്റവും വൃത്തികെട്ട നഖങ്ങളാണ് ആ വ്യക്തിക്കുള്ളത്.” എന്നായിരുന്നു ഒരാളുടെ കുറിപ്പ്. “എല്ലാവരുടെയും നഖങ്ങള്‍ ഈ കീടത്തെപ്പോലെ വൃത്തികെട്ടതല്ല. പ്ലീസ് നിങ്ങളുടെ നഖം കടിച്ച്‌ കൈ കഴുകരുത്.” എന്നായിരുന്നു മറ്റൊരാളുടെ തമാശ. “ഞാൻ ഈ വീഡിയോ കാണുന്നത് വായില്‍ നഖം വെച്ചാണ്.” എന്ന് എഴുതിയവരും കൂട്ടത്തിലുണ്ടായിരുന്നു

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.