കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് നടപ്പാക്കുന്ന കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി വിതരണം നടന്നു.ജിവിഎച്ച്എസ്എസ് വെള്ളാർമലയിൽ സംസ്ഥാന കെപ്കോ ചെയർമാൻ പി കെ മൂർത്തി ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ടീച്ചറിന്റെ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കെഎസ്പിഡിസി ചെയർമാൻ പി.സെൽവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ വി,സ്റ്റാഫ് സെക്രട്ടറി അനീഷ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.