കല്‍പറ്റ: പുല്‍പള്ളി കടമാന്‍തോട് ജലസേചന പദ്ധതിക്കെതിരായ പ്രതിഷേധം ഡാം വിരുദ്ധ കര്‍മ സമിതി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നാളെ രാവിലെ 10 മുതല്‍ 12 വരെ കലക്ടറേറ്റ് പടിക്കല്‍ ഉപവാസം നടത്തും. നൂറുകണക്കിനു കുടുംബങ്ങളെ ബാധിക്കുന്ന പദ്ധതി ഉപേക്ഷിക്കുക, ഭൂതല സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസമെന്ന് കര്‍മ സമിതി ചെയര്‍മാന്‍ ബേബി തയ്യില്‍, കണ്‍വീനര്‍ സിജോഷ് ഇല്ലിക്കല്‍, ജോസ് കാഞ്ഞൂക്കാരന്‍, ഷീജ സോയി, ശ്രീജയ നന്ദനം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്ത്രീകളടക്കം നൂറോളം പേര്‍ പങ്കെടുക്കുന്ന സമരം സമിതി ചെയര്‍മാന്‍ ബേബി തയ്യില്‍ ഉദ്ഘാടനം ചെയ്യും.

ചുരം യാത്രാക്കുരുക്കിന് ശാശ്വത പരിഹാരം വേണം- കെ പി സി സി സംസ്ക്കാര സാഹിതി
കൽപ്പറ്റ: ചുരം യാത്രാക്കുരുക്കിന് ശാശ്വത പരിഹാരംകാണാൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ചുരം നവീകരണവും ചുരത്തിലെ ഗതാഗത നിയന്ത്രണവും ജലരേഖയായി മാറുകയാണ്.വാഹനങ്ങൾ കുടുങ്ങിയാൽ