മോട്ടോര്‍ വാഹന വകുപ്പ് നികുതി കുടിശ്ശിക റവന്യു റിക്കവറി നടപടികള്‍ നേരിടുന്ന വാഹന ഉടമകള്‍ക്കായി കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ അദാലത്തില്‍ 51 കേസ്സുകള്‍ തീര്‍പ്പാക്കി. അദാലത്തില്‍ പങ്കെടുക്കാന്‍ നോട്ടിസ് നല്‍കിയ 95 കേസുകളില്‍ 62 കേസുകളാണ് പരിഗണിച്ചത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പരിധിയില്‍ വരുന്ന റവന്യു റിക്കവറി കേസുകളില്‍ ഓഫീസില്‍ നേരിട്ടെത്തി പരിഹാരം തേടാമെന്ന് ആര്‍.ടി.ഒ ഇ മോഹന്‍ദാസ് അറിയിച്ചു

എസ്പിസി ഡേ കെങ്കേമാക്കി ജയശ്രീ കുട്ടി പോലീസ്
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ്സുകൾ എസ്പിസി ഡേ ആഘോഷിച്ചു. സ്കൂളിലെ സീനിയർ അധ്യാപകനായ രാജൻ ഫ്ലാഗ് ഉയർത്തി കേഡറ്റ്സുകൾക്ക് എസ്പിസി ദിന സന്ദേശം കൈമാറി. അനിഷ്, പ്രസീത, സിപിഒ പിബി