അതിന് ശേഷം മതി ഇജ്ജാതി ഡയലോഗ്, മ്യാമാ’ എന്ന് എംവിഡിയോട് യുവാവ്; ‘മരുമോനേ, പണി കഴിയും വരെ ക്ഷമി’യെന്ന് മറുപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യം നാലുവരി പാത നിര്‍മ്മിക്കണം, അതിന് ശേഷം റോഡുകളില്‍ മാന്യമായ പെരുമാറ്റം പാലിക്കാമെന്ന് കമന്റ് ചെയ്ത യുവാവിന് മറുപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ലേണേഴ്‌സ് ചിഹ്നമായ എല്‍ സ്റ്റിക്കറുള്ള വാഹനം റോഡില്‍ കാണുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ചുള്ള എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് ചോദ്യവും പിന്നാലെ മറുപടിയും പ്രത്യക്ഷപ്പെട്ടത്. ചോദ്യവും മറുപടിയും സോഷ്യൽമീഡിയയിൽ ഇപ്പോൾ വെെറലാണ്.

എംവിഡി കുറിപ്പ് ഇങ്ങനെയായിരുന്നു: ”ഒരിക്കല്‍ നാമും ലേണേഴ്‌സ് ഡ്രൈവിംഗ് ലൈസന്‍സിന് ഉടമയായിരുന്നു. ലേണേഴ്‌സ് ചിഹ്നമായ L സ്റ്റിക്കറുള്ള ഒരു വാഹനം റോഡില്‍ കാണുമ്പോള്‍ അപ്രതീക്ഷിതമായി റോഡ് നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള ചലനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്, ആ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്‌തേക്കാം എന്ന് കരുതിക്കൊണ്ട്, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് തോന്നിക്കുന്ന കുറഞ്ഞ വേഗതയില്‍ ആയിരിക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിക്കാതെ, ഇന്‍ഡിക്കേറ്ററും സിഗ്‌നലും കാണിക്കാന്‍ ചിലപ്പോള്‍ മറന്നുപോയേക്കാം എന്ന് മുന്‍കൂട്ടി കണ്ടു കൊണ്ട്, നമ്മളാണ് കരുതല്‍ പാലിക്കേണ്ടത്. അവരില്‍ നിന്നും അകലം പാലിച്ചും, ഹോണ്‍ മുഴക്കി അവരെ പരിഭ്രാന്തരാക്കാതെയും കളിയാക്കലുകളും ആക്രോശങ്ങളും ഒഴിവാക്കിക്കൊണ്ടും അനുതാപത്തോടെ അവരെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടും നമുക്കും മഹത്തായ മാതൃകകള്‍ സൃഷ്ടിക്കാം. കാരണം നാമും ഒരിക്കല്‍ അവരായിരുന്നു.”

ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സിലാണ് സുധീര്‍ മനാഫ് എന്ന യുവാവ് ഇപ്രകാരം കമന്റ് ചെയ്തത്: ”ആദ്യം നാലുവരി പാത പണിയണം. അതിനുശേഷം മതി ഇജ്ജാതി ഡൈലോഗ്‌സ്. കേട്ടാ മ്യാമാ.” സുധീറിന്റെ ഈ കമന്റിന് ഒരു മണിക്കൂറിന് ശേഷം എംവിഡിയുടെ മറുപടിയും എത്തി. ”4 വരിയുടെ പണിയൊന്ന് കഴിയും വരെ ക്ഷമി.. മരുമോനേ…”

യുവാവിന്റെ ചോദ്യത്തിനും എംവിഡിയുടെ മറുപടിക്കും നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. ഭൂരിഭാഗം പേരും എംവിഡിയെ പിന്തുണച്ചും യുവാവിനെ വിമര്‍ശിച്ചുമാണ് രംഗത്ത് വരുന്നത്. നാലുവരി പാത നിര്‍മാണം പുരോഗമിക്കുന്നത് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോള്‍, ഗതാഗത കുരുക്കിനെ കുറിച്ചാണ് മറുവിഭാഗം പ്രതികരിക്കുന്നത്.

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി

ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ

പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കണമെന്ന് മന്ത്രി കേളു.

പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കാൻ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാനന്തവാടി പൊതുമരാമത്ത് വിശ്രമ മന്ദിരം കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത പൊതുമരാമത്ത്

റേഷൻ കാര്‍ഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം

പൊതുവിഭാഗം റേഷൻ കാര്‍ഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷ നൽകാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കാണ് അവസരം. ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബര്‍ 22 മുതൽ ഒക്ടോബര്‍ 20 വരെ അക്ഷയ കേന്ദ്രങ്ങൾ, സി

“ആരോഗ്യമുള്ള സ്ത്രീ, ശക്തമായ കുടുംബം“ പ്രധാനമന്ത്രിയുടെ ആരോഗ്യ പദ്ധതിയ്ക്ക് തുടക്കമിട്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : ആരോഗ്യമുള്ള സ്ത്രീകൾ, ആരോഗ്യമുള്ള കുടുംബം’ എന്ന ആപ്ത വാക്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘സ്വസ്ത് നാരീ സശക്ത് പരിവാർ അഭിയാൻ’ എന്ന വനിതാ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ജില്ലയിൽ

റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍ 16,17 തീയ്യതികളിൽ

റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബര്‍ 16, 17 തീയ്യതികളിൽ മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസിൽ വെച്ച് നടക്കും. ഹൈസ്കൂൾ, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സബ്‍ജില്ലാ തലങ്ങളിൽ ഒന്നും

പാൽ വില കൂട്ടും, വർധന ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ, മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനയുണ്ടാകുക. മിൽമയ്ക്കാണ് പാൽവില വർധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയിൽ തോമസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.