കൽപ്പറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി ഹ്യൂമൺ ഫിസിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ യൂണിവേഴ്സിറ്റി ക്യാംപസ് വിദ്യാർത്ഥിനി കെ.വി.സന ഹനാൻ.
വയനാട് തലപ്പുഴ സ്വദേശി പരേതനായ കെ.വി കുഞ്ഞുമുഹമ്മദിന്റെയും മുട്ടിൽ ഓർഫനേജ് ഹൈസ്കൂൾ അധ്യാപിക റംലത്തിന്റെയും മകളാണ്. മലപ്പുറം തിരൂർ വലിയ പീടിയക്കൽ കുംടുംബാംഗം ഹുസ്നി മുബാറക്ക് (ജി.എസ്.റ്റി പ്രാക്ടീഷണർ) ഭർത്താവാണ്.

ജയശ്രീ ട്രാഫിക് ക്ലബ്ബിന് തുടക്കം
പുൽപ്പള്ളി: ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ ട്രാഫിക് ബോധവൽക്കരണം കുട്ടികളിലേക്ക് എത്തിക്കാനായി ട്രാഫിക് ക്ലബ്ബിന് തുടക്കം കുറിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ് ട്രാഫിക് ക്ലബ്ബിലെ അംഗങ്ങൾക്ക് ക്യാപ്പ് കൈമാറി. കുട്ടികൾക്ക് ട്രാഫിക്