നവകേരള സദസ്സ് പുതിയ കേരളത്തിന്റെ മുന്നേറ്റമാകും ;മന്ത്രി എ.കെ.ശശീന്ദ്രൻ

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ജില്ലകള്‍ തോറും നടക്കുന്ന നവകേരള സദസ്സ് പുതിയ കേരളത്തിന്റെ മുന്നേറ്റമാകുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ ചേര്‍ന്ന നവകേരള സദസ്സ് അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. ഒരു മന്ത്രി സഭ തന്നെ നേരിട്ട് ജനങ്ങളിലേക്കിറിങ്ങി നാടുമായി സംവദിക്കുന്ന നവകേരള സദസ്സ് കേരള ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. മണ്ഡലങ്ങളിലൂടെ നവകേരള സദസ്സ് പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ പുതിയ കേരളത്തിന് നയരേഖയാകും. നാടിന്റെ വിവിധങ്ങളായ ലക്ഷ്യങ്ങളും പ്രതീക്ഷകളുമെല്ലാം നേരിട്ടറിഞ്ഞ് അതത് മണ്ഡലങ്ങളിലെ പ്രത്യേക സാഹചര്യങ്ങളും വെല്ലുവിളികളുമെല്ലാം മനസ്സിലാക്കിയായിരിക്കും നവകേരള സദസ്സിന്റെ യാത്രകള്‍. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ബഹുജനസദസ്സില്‍ ഉരുത്തിരിയുന്ന വികസന ആശയങ്ങള്‍ സംയോജിപ്പിക്കും. ജില്ലാ അടിസ്ഥാനത്തില്‍ രാവിലെ നടക്കുന്ന നവകേരള സദസ്സില്‍ ജനപ്രതിനിധികള്‍ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ പൊതുവായ ആവശ്യങ്ങളും ലക്ഷ്യങ്ങളുമെല്ലാം ചര്‍ച്ച ചെയ്യും. അതിന് ശേഷമാണ് മണ്ഡലാടിസ്ഥാനത്തിലുള്ള ബഹുജനസദസ്സുകള്‍ നടക്കുക. നവകേരള സദസ്സില്‍ ജനങ്ങളുടെയും നാടിന്റെയും വിപുലമായ പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
നവംബര്‍ 23 ന് വയനാട് ജില്ലയില്‍ നടക്കുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ മന്ത്രി വിലയിരുത്തി. ജില്ലാ, മണ്ഡലാടിസ്ഥാനത്തില്‍ രൂപീകരിച്ച സാഗതസംഘം ഉപസമിതി ഭാരവാഹികളില്‍ നിന്നും കണ്‍വീനര്‍മാരില്‍ നിന്നും മന്ത്രി വിവരങ്ങള്‍ ആരാഞ്ഞു. ഉപസമിതികളുടെ പഞ്ചായത്ത് തല അവലോകന യോഗങ്ങള്‍ ഒക്‌ടോബര്‍ 31 നകം പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ബൂത്ത് തലയോഗങ്ങളും വിപുലമാക്കാണം. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നീ നിയോജക മണ്ഡലങ്ങളിലെ നവകേരള സദസ്സിന്റെ വേദികള്‍, സൗകര്യങ്ങള്‍ എന്നിവയെല്ലാം യോഗത്തില്‍ അവലോകനം ചെയ്തു. വിവിധ വകുപ്പുകള്‍ ചുമതലകള്‍ എന്നിവയെക്കുറിച്ച് അവലോകനം ചെയ്തു. അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ, പട്ടികവര്‍ഗ്ഗവികസനവകുപ്പ് തുടങ്ങി എല്ലാവകുപ്പുകളും നവകേരള സദസ്സിന്റെ ലക്ഷ്യങ്ങള്‍ക്കായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍, സംസ്ഥാന സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ജില്ലാ പോലീസ് മേധാവി പദംസിങ്ങ്, എ.ഡി.എം എന്‍.ഐ.ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉപസമിതി ഭാരവാഹികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി

ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ

പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കണമെന്ന് മന്ത്രി കേളു.

പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കാൻ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാനന്തവാടി പൊതുമരാമത്ത് വിശ്രമ മന്ദിരം കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത പൊതുമരാമത്ത്

റേഷൻ കാര്‍ഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം

പൊതുവിഭാഗം റേഷൻ കാര്‍ഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷ നൽകാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കാണ് അവസരം. ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബര്‍ 22 മുതൽ ഒക്ടോബര്‍ 20 വരെ അക്ഷയ കേന്ദ്രങ്ങൾ, സി

“ആരോഗ്യമുള്ള സ്ത്രീ, ശക്തമായ കുടുംബം“ പ്രധാനമന്ത്രിയുടെ ആരോഗ്യ പദ്ധതിയ്ക്ക് തുടക്കമിട്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : ആരോഗ്യമുള്ള സ്ത്രീകൾ, ആരോഗ്യമുള്ള കുടുംബം’ എന്ന ആപ്ത വാക്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘സ്വസ്ത് നാരീ സശക്ത് പരിവാർ അഭിയാൻ’ എന്ന വനിതാ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ജില്ലയിൽ

റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍ 16,17 തീയ്യതികളിൽ

റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബര്‍ 16, 17 തീയ്യതികളിൽ മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസിൽ വെച്ച് നടക്കും. ഹൈസ്കൂൾ, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സബ്‍ജില്ലാ തലങ്ങളിൽ ഒന്നും

പാൽ വില കൂട്ടും, വർധന ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ, മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനയുണ്ടാകുക. മിൽമയ്ക്കാണ് പാൽവില വർധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയിൽ തോമസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *