പുൽപ്പള്ളി: ഖസാക്കിസ്ഥാനിൽ വെച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ മെഡൽ നേടിയ തോമസ് തൊട്ടിയിലിന് പുൽപ്പള്ളി സി കെ രാഘവൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ കെ ആർ ജയറാം അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്,ബീന ജോസ്, ഉഷ തമ്പി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിനു കച്ചിറയിൽ, ജോസ് നെല്ലേടം, എൻ യു ഉലഹന്നാൻ, വിജയൻ കുടിലിൽ, കെ ഡി ഷാജി ദാസ്, റെജി പുളിങ്കുന്നേൽ, മുഹമ്മദ് ഷാഫി,ബൈജു നമ്പിക്കൊല്ലി, പി എ മുഹമ്മദ്, പിഡി ജോണി, ശിവരാമൻ പാറക്കുഴി, പി ആർ സുരേഷ്, പി എൻ ശിവൻ, ജിനി തോമസ് എന്നിവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.