മാനന്തവാടി: ബാല്യ, കൗമാരങ്ങളുടെ ശാസത്ര പരീക്ഷണങ്ങളുടെയും മത്സരങ്ങളുടെയും ഉത്സവം തീർക്കുന്ന ഉപജില്ല ശാസ്ത്രോത്സവത്തിന് തലപ്പുഴ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.തലപ്പുഴ യു.പി സ്കൂൾ, മദ്രസഹാൾ, എന്നിവടങ്ങളിൽ രണ്ട് ദിനം ശാസ്ത വിജ്ഞാനങ്ങളുടെ വൈവിധ്യം തീർക്കും നാലായിരത്തോളം വിദ്യാർത്ഥികളാണ് മത്സരത്തിനെത്തുന്നത്. ശാസത്ര മേള നാളെ സമാപിക്കും
തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി ഉദ്ഘാടനം ചെയ്തു.എം.ജി ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമൻ, തവിഞ്ഞാൽ പഞ്ചായത്ത് വിദ്യാഭ്യസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസമ്മ ബേബി, പഞ്ചായത്ത് മെമ്പർമാരായ ലൈജി തോമസ്, ഷബിത.കെ, ഷീജ.പി.എ, എ.ഇ.ഒ ഗണേഷ് എം.എം, കെ.ജി ജോൺസൻ,സുരേഷ് കെ.കെ, തോമസ് ആൻ്റണി, ഗിരീഷ് കട്ടക്കളം എന്നിവർ സംസാരിച്ചു.

ജൂനിയർ ഹിന്ദി ടീച്ചർ നിയമനം
മൂലങ്കാവ് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ജൂനിയർ ഹിന്ദി ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ