ബത്തേരി വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ റവ.ഫാ. ഡോ.കെ എം വിക്ടർ മെമ്മോറിയൽ സുവിശേഷ ഗാന മത്സരം “ഗ്ലാഡ് ടൈഡിംഗ് 2023” വൈഎംസിഎ കേരള റീജണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. ബത്തേരി സെന്റ് തോമസ് മലങ്കര കത്തീഡ്രൽ ഒന്നാം സ്ഥാനവും, മൂലങ്കാവ് സെന്റ്.ജോൺസ് യാക്കോബായ ചർച്ച് രണ്ടാം സ്ഥാനവും, ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കേരള റീജിയണൽ വൈസ് ചെയർമാൻ മാനുവൽ കുറിച്ചിക്കാനം, ഇസാഫ് ബാങ്ക് ഡയറക്ടർ സണ്ണി വിക്ടർ, ബേബി ചെറിയാൻ,തോമസ് കെ എം, വൈ എം സിഎ പ്രസിഡന്റ് രാജൻ തോമസ്, സബ് റീജിയൻ ചെയർമാൻ ടി കെ പൗലോസ്,പ്രൊഫ എ വി തരിയത്, അഡ്വ. കെ പി എൽദോസ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും നൽകി.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ