വൈത്തിരി താലൂക്ക് എൻഎസ്എസ് യൂണിയൻ പതാകദിനം ആചരിച്ചു. 1914 ഒക്ടോബർ 31ന് സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്ത് ആരംഭിച്ച പ്രസ്ഥാനത്തിന്റെ 109 മത് പതാക ദിനമാണ് ഇന്ന് ആചരിച്ചത്. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് പി കെ സുധാകരൻ നായർ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലികൊടുത്തു. മാതൃകാപരമായ കരയോഗ പ്രവർത്തനങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനുള്ള കർമ്മ പദ്ധതി ആവിഷ്കരിച്ചു. യോഗത്തിൽ വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡന്റ് പി പി വാസുദേവൻ, സെക്രട്ടറി വി വിപിൻകുമാർ, എൻ എസ് എസ് സ്കൂൾ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ, ഒ എം ജയേന്ദ്രകുമാർ, പി സി നാരായണൻ നമ്പ്യാർ,
വനിതാ യൂണിയൻ വൈസ് പ്രസിഡൻറ് എ പി സവിത സെക്രട്ടറി വിജയശ്രീ, സുരേഷ് ബാബു വാളൽ, ഗോകുൽദാസ് കോട്ടയിൽ, കെ വിശ്വനാഥൻ മുട്ടിൽ, ഒ ടി മോഹൻദാസ്, പ്രഷില വി, രാജി കെ തുടങ്ങിയവർ സംസാരിച്ചു.

നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തിട്ടുണ്ടോ..?
ആധാർ നമ്പർ എന്നത് വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കടക്കം നമ്മുടെ സ്വകാര്യതയിലേക്ക് കയറാനുള്ള താക്കോല്‍ കൂടിയാണ് ആധാർ. ആധാർ സുരക്ഷിതമാക്കിയില്ലെങ്കില്‍ ജീവിതത്തിലെ മുഴുവൻ സാമ്പാദ്യവും നഷ്ടമാകാൻ കാരണമാകും. അതില്‍ നിന്നെല്ലാം സംരക്ഷിക്കാനുള്ള ഏക വഴി