മാനന്തവാടി ∙ തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സിംഹാസന പള്ളിയയിൽ പരുമല കൊച്ചുതിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു.വികാരി ഫാ.സിബിൻ
താഴത്തെക്കുടി കൊടി ഉയർത്തി. ഫാ.പി.സി. പൗലോസ് പുത്തൻപുര മുഖ്യ
കാർമികത്വം വഹിച്ചു. കുർബാന,മധ്യസ്ഥ പ്രാർഥന, പ്രദക്ഷിണം, ആശീർവാദം
എന്നിവ നടന്നു.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്