കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഒക്ടോബർ 26 ന് തുടങ്ങിയ ബ്ലോക്ക്തല കേരളോത്സവം കലാ മത്സരങ്ങളോടെ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. കേരളോത്സവത്തിൽ
വെള്ളമുണ്ട ഗ്രാമപഞ്ചാമത്ത് ഓവറോൾ ചാമ്പ്യൻമാരായി.
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് റണ്ണേഴ്സ് കരീടം ചൂടി.
സമ്മാന വിതരണം സംസ്ഥാന യുവജന കമ്മീഷൻ അംഗം കെ.റഫീഖ് നിർവഹിച്ചു.
എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദിപ് , വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് അംഗം കെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ വി വിജോൾ, പി കല്യാണി, സൽമാ മോയിൻ, ഹെഡ് ക്ലർക്ക് ബാബു തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, യുവജന ക്ഷേമ ബോർഡ് കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.