പറളിക്കുന്ന് : ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽപി വിഭാഗം ശാസ്ത്രമേളയിൽ ഓവറോളും ഗണിത മേളയിൽ മൂന്നാം സ്ഥാനവും നേടി പറളിക്കുന്ന് W.O.L.P സ്കൂൾ അഭിമാനാർഹ നേട്ടം കരസ്ഥമാക്കി. സാമൂഹ്യ ശാസ്ത്രമേള, ശാസ്ത്രമേള, ഗണിതമേള, പ്രവൃത്തി പരിചയമേള ഇവയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി സ്കൂൾ മികച്ച വിജയം കൈവരിച്ചു. അഭിമാനർഹമായ നേട്ടം കൈവരിച്ച സ്കൂളിനെ സ്കൂൾ മാനേജ്‌മെന്റും പിടിഎയും അനുമോദിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.