അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും, മാനന്തവാടി അമൃത വിദ്യാലയവും സംയുക്തമായി മില്ലറ്റ് യോഗ സംഘടിപ്പിച്ചു. ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷ, നോര്‍ത്ത് റീജിയണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.പ്രദീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗാചാര്യന് പ്രവീണിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനം നല്കി. പോഷകസമൃദ്ധവും ഗുണപ്രദവുമായ ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്