മാനന്തവാടി: പരിശോധന ഒഴിവാക്കൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ കൊട്ടിയൂർ സ്വദേശിയായ യുവാവിനെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്ന് മാനന്തവാടി ടൗണിൽ നിന്നും പിടികൂടി. കൊട്ടിയൂർ നെല്ലിയോടി മൈലപ്പള്ളി വീട്ടിൽ ടൈറ്റസ് (41) നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നി ന്നും 200 ഗ്രാം കഞ്ചാവ് പിടികൂടി. കർണ്ണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്ന ആളാണ് പ്രതി.എക് സൈസ് പ്രിവന്റീവ് ഓഫീസർമാരായ ജോണി.കെ, ജിനോഷ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് ടി.ജി, പ്രജീഷ് എ.സി, ഹാഷിം കെ, എക്സൈസ് ഡ്രൈവർ സജീവ് കെ.കെ എന്നിവരും പരിശേധനയിൽ പങ്കെടുത്തു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്