കമ്പളക്കാട് കല്ലംചിറയിൽ വെള്ളപൊക്ക പ്രദേശങ്ങൾ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിനു ജേക്കബ് സന്ദർശിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ് കാവുമുറ്റം, ജാഗ്രത സമിതി സ്റ്റിയറിംഗ് കമ്മിറ്റിയംഗം എൻ.എച്ച് സിദ്ദീഖ് എന്നിവർ പ്രസിഡണ്ടിനോടപ്പം ഉണ്ടായിരുന്നു.കാവുവയലിലെ ദുരിതബാധിത വീടുകളും സംഘം സന്ദർശിച്ചു.

പരിശീലക നിയമനം
ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വനിത-ശിശു വികസന വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, ഫുട്ബോൾ പരിശീലനം എന്നിവ നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു.