ഇരുപത്തിയൊന്നാം വയസ്സിലേക്ക് കടക്കുന്ന അക്ഷയയുടെ തുടക്ക കാലം മുതൽ വയനാട് ജില്ലയിൽ ജന മനസ്സുകളിൽ അംഗീകാരം നേടിയ കോളിയാടി അക്ഷയ സംരംഭക ബിന്ദു എലിയാസിന് ജില്ലാ കളക്ടർ ഡോ.രേണുരാജ് ഐ എ എസ് പ്രശംസ പത്രം നൽകി ആദരിച്ചു. ഐ ടി മിഷൻ ജില്ലാ പ്രൊജക്റ്റ് മാനേജർ നിവേദ് പങ്കെടുത്തു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.