സംസ്ഥാന സാക്ഷരത മിഷൻ, നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ കല്ലൂർ കാടോരം 67 ൽ സംഘടിപ്പിച്ച പൗരധ്വനി ത്രിദിന പഠന ക്യാമ്പ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി. വി. ശാസ്തപ്രസാദ് പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡണ്ട് എൻ. എ. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മണി സി ചോയ്മൂല, സ്ഥിരം സമിതി അംഗങ്ങളായ മിനി സതീശൻ, ഓമന പങ്കളം, അനിൽ. എം. സി, പഞ്ചായത്ത് അംഗങ്ങളായ ധന്യ വിനോദ്, ഗോപിനാഥൻ, സുമ ഭാസ്‌ക്കരൻ, പി. കെ,അനീഷ്. കെ.എം. സിന്ധു, ജയ ചന്ദ്രൻ, സണ്ണി തയ്യിൽ, വി. ബാലൻ,മുത്തങ്ങ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. പി. സുനിൽകുമാർ, പ്രേരക് യു.വി ഷിജി വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ എന്നിവർ സംസാരിച്ചു.
ഭരണഘടന എന്ന വിഷയത്തിൽ അഡ്വ. മുനവ്വർ സാദത്ത്, ഗോത്ര കലകളുടെ സാമൂഹ്യ പ്രസക്തി എന്ന വിഷയത്തിൽ ഗിരീഷ് ആമ്പ്ര എന്നിവർ ക്ലാസ്സെടുത്തു. വിവിധ വിഷയങ്ങളിൽ ക്ലാസുകളും കലാ പരിപാടികളും ഉൾപെടുത്തിയ ക്യാമ്പിൽ ആദിവാസി വിഭാഗക്കാർ ഉൾപ്പെടെയുള്ള 200 പേർ പങ്കെടുത്തു. നവംബർ 21 ന് നടക്കുന്ന സമാപന ചടങ്ങിൽ സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ എ. ജി. ഒലീന മുഖ്യപ്രഭാഷണം നടത്തും.

ലഹരിവിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു.
മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ലഹരിവിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു. ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് പുതിയ അന്തരീക്ഷവും സ്ഥാപനത്തിന്റെ ദർശനം, ദൗത്യം എന്നിവയും പരിചയപ്പെടുത്തുന്നതിനൊപ്പം ലഹരിവിരുദ്ധ ബോധവത്ക്കരണം കൂടി ലക്ഷ്യമിട്ടായിരുന്നു പരിപാടി.