മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ലഹരിവിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു. ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് പുതിയ അന്തരീക്ഷവും സ്ഥാപനത്തിന്റെ ദർശനം, ദൗത്യം എന്നിവയും പരിചയപ്പെടുത്തുന്നതിനൊപ്പം ലഹരിവിരുദ്ധ ബോധവത്ക്കരണം കൂടി ലക്ഷ്യമിട്ടായിരുന്നു പരിപാടി. എക്സൈസ് വകുപ്പിന്റെ വിമുക്തി, ശ്രദ്ധ, നേർക്കൂട്ടം കമ്മിറ്റികളുടേയും എൻഎസ്എസ് വളണ്ടിയർമാരുടെയും നേതൃത്വത്തിൽ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്റർ, എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ സി സജിത്ത്കുമാർ അച്ചൂരാനം പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഇൻ -ചാർജ് വി എൻ കരുണാകരൻ ഏറ്റുവാങ്ങി.
അസിസ്റ്റൻറ് പ്രൊഫസർ മെറിൻ തോമസ്, സീനിയർ സൂപ്രണ്ട് സിന്ധു നാരായണൻ, ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ എം ആദർശ്, ട്രേഡ് ഇൻസ്ട്രക്ടർമാരായ എ പി മിലേഷ്, മുഹമ്മദ് അസ്‌ലം, യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ കെ ജറീഷ്, അഡ്വക്കറ്റ് പി ജമീല എന്നിവർ സംസാരിച്ചു.