മാനന്തവാടി: തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് പരാതിക്കാരനിൽ
നിന്നും 50,000 രൂപ കൈക്കൂലി വാങ്ങവെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീ സർ കെ.ടി.ജോസിനെ വിജിലൻസ് ഇന്ന് കൈയ്യോടെ പിടികൂടി. പയ്യമ്പള്ളി സ്വദേശിയായ പരാതിക്കാരൻ്റെ പിതാവിന് പയ്യമ്പള്ളി വില്ലേജിലെ ഒണ്ടയങ്ങാ ടിയിലുള്ള 73 സെന്റ് വയലും 52 സെൻ്റ് കര ഭൂമിയും അടങ്ങുന്ന വസ്‌തു പരാതിക്കാരന്റെ പേരിലേക്ക് ഇഷ്ടദാനമായി രജിസ്റ്റർ ചെയ്യുന്നതിന് വസ്‌തുവി ന്റെ തണ്ടപ്പേർ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. സ്ഥലത്തിൻ്റെ തണ്ടപ്പേർ സർ ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി 26.07.2025 തീയതി പയ്യാമ്പള്ളി വില്ലേജ് ഓഫീ സിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് പല പ്രാവശ്യം വില്ലേജ് ഓഫീസിൽ പോയി വില്ലേജ് ഓഫീസറെ നേരിൽ കണ്ട് പറഞ്ഞിട്ടും വില്ലേജ് ഓഫീസർ കൃത്യമായ മറുപടി നൽകാതെ പരാതിക്കാരനെ തിരികെ അയക്കുകയാണു
ണ്ടായത്.തുടർന്നാണ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.തുടർന്ന് ഇന്ന് വൈകുന്നേരം വള്ളിയൂർക്കാവ് അമ്പലത്തിന് സമീപം വെച്ച് പരാതിക്കാരനിൽ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങവെയാണ് കെ.ടി ജോസിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടിയത്.