കഴിഞ്ഞ വർഷം ജില്ലയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചവർ 381; 217 ഉം സ്ത്രീകൾ

2024-25 വർഷം വയനാട് ജില്ലയിൽ നിന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചത് 381 പേർക്ക്. ഇതിൽ 217 പേരും സ്ത്രീകൾ. സ്ഥിരം, താൽക്കാലിക നിയമനങ്ങൾ ഉൾപ്പെടെയാണിത്. ജോലി ലഭിച്ചവരിൽ 42 ഭിന്നശേഷിക്കാരും 23 പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരും 11 പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.

381 പേരിൽ 150 പേർക്ക് മാനന്തവാടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയും 116 പേർക്ക് കൽപ്പറ്റ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയും 115 പേർക്ക് സുൽത്താൻ ബത്തേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുമാണ് ജോലി ലഭിച്ചത്.

കഴിഞ്ഞ ഏപ്രിൽ 31 ന് അവസാനിച്ച 2024-25 വർഷത്തെ കണക്കുപ്രകാരം 65538 പേരാണ് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 42131 പേർ സ്ത്രീകളാണ്. രജിസ്റ്റർ ചെയ്തവരിൽ കൂടുതലും 10ാം ക്ലാസ്സ് യോഗ്യതയുള്ളവരാണ്-27435. ബിരുദാനന്ത ബിരുദമുള്ള 722 പേരും ബിരുദ യോഗ്യതയുള്ള 10702 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 5489 പട്ടികജാതി വിഭാഗക്കാരും 10099 പട്ടികവർഗ വിഭാഗക്കാരും 1905 ഭിന്നശേഷി വിഭാഗക്കാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാങ്കേതിക കോഴ്സുകൾ പൂർത്തിയാക്കിയ 2966 പേരും രജിസ്റ്റർ ചെയ്തവരിൽ ഉൾപ്പെടുന്നു.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പഠനം നടത്തി പ്രസിദ്ധീകരിച്ച 2024-25 ലെ വാർഷിക എംപ്ലോയ്മെന്റ് മാർക്കറ്റ് ഇൻഫർമേഷൻ റിപ്പോർട്ട്‌ അനുസരിച്ച് വയനാട് ജില്ലയിൽ ആകെ 47627 തൊഴിലുകൾ ആണുള്ളത്; പൊതുമേഖല-9368, സ്വകാര്യ മേഖല-38259. തൊഴിലുകൾ കഴിഞ്ഞ വർഷവുമായി (2023-24) താരതമ്യം ചെയ്യുമ്പോൾ 228 എണ്ണം കൂടുതലാണ്. അസംഘടിത മേഖലയിലുള്ള വയനാടൻ വിപണിയിലെ വലിയ വിഭാഗം തൊഴിലാളികൾ പഠനത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ട്‌ പറയുന്നു.

സ്പോട്ട് അഡ്മിഷൻ

നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.

റേഷൻ വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡിന് 5 കിലോഗ്രാം അരിയും എൻപിഎസ് (നീല) കാർഡിന് 10 കി. ഗ്രാം അരിയും അധിക വിഹിതമായും എൻപിഎൻഎസ് (വെള്ള) കാർഡിന് സാധാരണ വിഹിതമായി 15 കി.ഗ്രാം

അപേക്ഷ ക്ഷണിച്ചു.

ജില്ലാ പട്ടികജാതി/ പട്ടികവർഗ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിൻ്റെ (പ്രിയദർശിനി ട്രാൻസ്പോർട്ട്) ഉടമസ്ഥതയിലുള്ള കെ എൽ 12 ഇ 4657 സ്റ്റേജ് ക്യാരേജ് ബസ്സ് അറ്റകുറ്റപ്പണി നടത്തി ലീസ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിന് അപേക്ഷ

ലേലം

കൽപറ്റ ജനറൽ ആശുപത്രിയിലെ കെ എൽ -01- എ വൈ 9662 മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ടെൻഡറുകൾ ഓഗസ്റ്റ് എട്ട് ഉച്ച ഒന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഓഫീസുമായി

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ

ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എച്ച്എസ് വിദ്യാർത്ഥികൾ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെയെന്ന സന്ദേശവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വിദ്യാർത്ഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയായിരുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരു കോടി

എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണ സന്ദേശവുമായി റെഡ് റൺ മാരത്തോൺ മത്സരം

അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എച്ച്ഐവി, എയ്ഡ്സിനെ കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.