കുപ്പാടിത്തറ എസ്എ എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു പിടിഎ പ്രസിഡണ്ട് വിനീഷ് കുമാർ അധ്യക്ഷത വഹിച്ചു പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ കൃഷ്ണ ഉദ്ഘാടനം ചെയ്തു.
എഫ് എച്ച് സി കൗൺസിലർ മുഹമ്മദ് അലി ക്ലാസ് നയിച്ചു.പോസിറ്റീവ് പാരന്റിങ്, പ്രഥമ ശുശ്രൂഷ, ലഹരി വിമുക്ത വിദ്യാലയം സമൂഹം എന്നിവയെക്കുറിച്ചായിരുന്നു ബോധവത്കരണ ക്ലാസ്.പ്രധാനാധ്യാപകൻ മെജോഷ് പിജെ,.മമ്മൂട്ടി സി, സ്കൂൾ സുരക്ഷ നോഡൽ ടീച്ചറായ അഖില പി എന്നിവർ സംസാരിച്ചു

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.