ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിലെ പൊതുജനാരോഗ്യം വിഭാഗത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ നേതൃത്വത്തില്‍ വെള്ളമുണ്ട ടൗണിലെ ഭക്ഷണശാലകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ പോരായ്മകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നോട്ടീസ് നല്‍കി. പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരില്‍ പലര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടെന്നും ഭക്ഷണശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. ജില്ലാമെഡിക്കല്‍ ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ്മാരായ കെ എച്ച് സുലൈമാന്‍, കെ.എം ഷാജി, ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍ പീറ്റര്‍, ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരഭി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അജിത്കുമാര്‍, ഷീജ പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്