വയനാട് ജില്ലയില്‍ ഇന്ന് (04.11.20) 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 87 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 8 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7476 ആയി. 6516 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍ 905 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 391 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.