ടി.സിദ്ധിഖ് എംഎല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ജവാന്‍ വസന്തകുമാര്‍ സ്മൃതി മണ്ഡപത്തിന് കോമ്പൗണ്ട് വാള്‍ നിര്‍മ്മാണം, ചെറുപറ്റ ജംഗ്ഷന്‍ -വാഴക്കണ്ടി കോളനി റോഡ് കോണ്‍ക്രീറ്റ് എന്നീ പ്രവൃത്തികള്‍ക്കായി 30 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.