കേരളീയം പരിപാടിയുടെ പ്രചരണാര്‍ത്ഥം ഒക്ടോബര്‍ 19ന് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസില്‍ പങ്കെടുത്തവര്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. keraleeyam.kerala.gov.in എന്ന വെബ്സൈറ്റില്‍ online quiz result എന്ന ലിങ്കുവഴിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുക. ക്വിസില്‍ പങ്കെടുത്തവരുടെ മാര്‍ക്ക് വിവരങ്ങള്‍ ചോദ്യോത്തരങ്ങള്‍ എന്നിവയും ഓണ്‍ലൈനിലൂടെ അറിയാം. ഡിസംബര്‍ 20 വരെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാവുക.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.