സുൽത്താൻബത്തേരി:അഞ്ചാം ക്ലാസ് മുതല്‍ സംസ്ഥാന കലോത്സവത്തിലെ സ്ഥിര സാന്നിധ്യമാണ് കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍സെക്കണ്ടഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കെ എസ് സൗരവ്. ആദിവാസി മൂപ്പനെ കഥാപാത്രമാക്കിയാണ് സൗരവ് നാടോടി നൃത്തം അവതരിപ്പിച്ചത്. നൃത്ത അധ്യാപകന്‍ സാബു തൃശ്ശിലേരിയുടെ ശിക്ഷണത്തിലാണ് പരിശീലനം. പനമരം കാപ്പുംചാല്‍ സുനില്‍, സന്ധ്യ ദമ്പതികളുടെ മകനാണ്.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരാണോ? നിങ്ങൾക്കായി കേരള പോലീസിന്റെ സൗജന്യ പഠന സഹായ പദ്ധതി: പ്രോജക്ട് ഹോപ്പിന്റെ വിശദാംശങ്ങൾ
വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്‌എസ്‌എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതി.പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.