സുല്‍ത്താന്‍ ബത്തേരി:വയനാട് റവന്യു ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ
കുഞ്ഞിനെ നഷ്ടപ്പെട്ട പുള്ളുവത്തിയുടെ കഥ പറഞ്ഞ ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ നാടോടി നൃത്തത്തില്‍ സര്‍വജന വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ആല്‍ഫിയ ആന്റണി ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായി ആറ് വര്‍ഷം ആല്‍ഫിയ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൊവിഡ് കാലത്ത് ഒഴികെ മറ്റെല്ലാ വര്‍ഷവും സംസ്ഥാനത്തേക്കും യോഗ്യത നേടിയിട്ടുണ്ട്. അനില്‍ കുമാര്‍ കല്‍പ്പറ്റയുടെ ശിക്ഷണത്തിലാണ് നൃത്ത പരിശീലനം. കുപ്പാടി മഞ്ഞക്കുന്നേല്‍ ആന്റണി, റെജി ദമ്പതികളുടെ മകളാണ്.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







