സുൽത്താൻ ബത്തേരി: ഉപജില്ലാ കലോത്സവങ്ങളില്‍ നിന്ന് വയനാട് ജില്ലാ റവന്യു കലോത്സവത്തിന് മത്സരിക്കാന്‍ ഇത് വരെ അപ്പീലിലൂടെ എത്തിയത് 87 ഇനങ്ങള്‍. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ലഭിച്ച അപ്പീല്‍ മുഖാന്തരമാണ് 87 മത്സരങ്ങള്‍ ജില്ലയിലേക്ക് എത്തിയത്.നാടന്‍ പാട്ട്,ഒപ്പന,വഞ്ചിപാട്ട് എന്നീ ഇനങ്ങളിലേക്കാണ് അപ്പീലുമായി കൂടുതല്‍ മത്സരാര്‍ത്ഥികള്‍ എത്തിയത്.സുല്‍ത്താന്‍ ബത്തേരിയില്‍ ഉപജില്ല 29, വൈത്തിരി 31, മാനന്തവാടി 27 എന്നിങ്ങനെയാണ് ജില്ലാ കലോത്സവത്തില്‍ മത്സരിക്കാന്‍ ഉപജില്ലകളില്‍ നിന്ന് അപ്പീലുമായി എത്തിയ ഇനങ്ങളുടെ എണ്ണം. ഇതോടെ പല ഇനങ്ങളും ഇരട്ടിയിലധികം എണ്ണമായി കഴിഞ്ഞു. അതുകൊണ്ട് മത്സര ക്രമത്തിലും വലിയ മാറ്റമുണ്ടാകും. അപ്പീലുകളുമായി ഇനിയും മത്സരാര്‍ത്ഥികള്‍ വരാനുളള സാധ്യത സംഘാടകര്‍ തള്ളിക്കളയുന്നില്ല

സൗജന്യ തൊഴില്‍ പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്നോളജി മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യ സംസ്കരണ മേഖലയില്‍ സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും തൊഴില്‍ പരിശീലനം നല്കുന്നു. 20 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക്