പട്ടികവർഗ വികസന വകുപ്പ് സംസ്ഥാനത്തെ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും മാസ്ക് നൽകുന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം വീവേഴ്സ് വില്ലേജുമായി സഹകരിച്ച് പട്ടികവർഗ യുവതികൾക്ക് മാസ്ക് തയ്ക്കുന്നതിന് പരിശീലനം നൽകി. വെള്ളമുണ്ട ക്രാഫ്റ്റ് സെന്ററിൽ വച്ച് നടന്ന പരിശീലനം മാനന്തവാടി എ.റ്റി.ഡി.ഒ മനോജ് കെ.ജി ഉദ്ഘാടനം ചെയ്തു. ഗദ്ദിക എന്ന ബ്രാൻഡിൽ ആണ് മാസ്ക്കുകൾ നിർമ്മിക്കുന്നത്. കുഞ്ഞോം ടി.ഇ.ഒ എം.ജി അനിൽ കുമാർ, വിവേഴ്സ് വില്ലേജ് ഫൗണ്ടർ ശോഭാ വിശ്വനാഥ് എന്നിവർ സംസാരിച്ചു.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?
വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്