തിരുനെല്ലി അപ്പപ്പാറയിൽ എളമ്പിലാശ്ശേരി ഇ.
എസ്.സുധാകരൻ ആണ് വിഷം കഴിച്ചതിന് ശേഷം വീട്ടിനകത്ത് തൂങ്ങി മരിച്ചത്.ഭാര്യ മീനാ ക്ഷിയുടെ മരണശേഷം തറവാട്ടിൽ തനിച്ചായിരുന്നു താമസം. സ്ഥലത്തെ സഹകരണ ബാങ്കിൽ ഇയാൾക്ക് അഞ്ചര ലക്ഷം രൂപയുടെ വായ്പ്‌പയുണ്ടായിരുന്നു. അതിൽ കാർഷിക കടാശ്വാസത്തിൽ രണ്ടു ലക്ഷം രൂപ എഴുതിത്തള്ളിയിരുന്നു. ബാക്കിയുള്ള മൂന്നര ലക്ഷം രൂപ ജനുവരിയിൽ അടയ്ക്കണമെന്നും തുക അടച്ചില്ലെങ്കിൽ
വീണ്ടും അത് അഞ്ചര ലക്ഷം രൂപയായി മാറുമെന്നും ബാങ്ക് അധികൃതർ അറിയിച്ചിരുന്നു. ഇതിനു പുറമെ സ്വകാര്യ വ്യക്തികളിൽ നിന്നും കടം മേടിച്ചതും തിരിച്ചു കൊടുക്കാനായിരുന്നു. ഈ മനോവിഷമമാണ്
ആത്മഹത്യക്ക് കാരണമെന്നാണ് മകൻ സത്യൻ പറയുന്നത് .

എസ്പിസി ഡേ കെങ്കേമാക്കി ജയശ്രീ കുട്ടി പോലീസ്
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ്സുകൾ എസ്പിസി ഡേ ആഘോഷിച്ചു. സ്കൂളിലെ സീനിയർ അധ്യാപകനായ രാജൻ ഫ്ലാഗ് ഉയർത്തി കേഡറ്റ്സുകൾക്ക് എസ്പിസി ദിന സന്ദേശം കൈമാറി. അനിഷ്, പ്രസീത, സിപിഒ പിബി