സർഗ്ഗ വസന്തം തീർത്ത് ബഡ്സ് കലോത്സവം സമാപിച്ചു

ഭിന്നശേഷി കുട്ടികൾക്കായി കുടുംബശ്രീ നടത്തുന്ന കലോത്സവം മിഴി 2023 സമാപിച്ചു. ജില്ലയിലെ പതിനൊന്ന് ബഡ്സ് സ്കൂളുകളിൽ നിന്നായി നൂറിലധികം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യഭാഷണം നടത്തി. കലാ സൗന്ദര്യം നിറഞ്ഞ കുട്ടികളുടെ പരിപാടികൾ ആസ്വാദകർക്ക് വേറിട്ട അനുഭവം പകർന്നു. പ്രച്ഛന്ന വേഷം, ലളിതഗാനം, മിമിക്രി, ഒപ്പന, നാടോടി നൃത്തം, നാടൻപാട്ട് സംഘനൃത്തം തുടങ്ങി വിവിധ പരിപാടികളാണ് നടന്നത്. സർഗോത്സവത്തിൽ ബഡ്സ് പാരഡൈസ് തിരുനെല്ലി ചാമ്പ്യൻമാരായി.

മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ രാവിലെ കലോത്സവത്തിൻ്റെ ഉദ്ഘാടനം സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാർ നിർവഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് കെ. ഇ വിനയൻ അധ്യക്ഷത വഹിച്ചു. എടവക ഗ്രാപഞ്ചായത്ത് പ്രസിഡൻ്റ് എച്ച് ബി പ്രദീപ് മുഖ്യാതിഥിയായി. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ , ഗ്രാമ പഞ്ചായത്ത് പ്രസഡന്റുമാരായ മിനി പ്രകാശ്, അനസ് റോസ്‌ന സ്റ്റേഫി, ഷീജ സതീഷ്, ഷീല പുഞ്ചവയൽ, മീനങ്ങാടി സി ഡി എസ് ചെയർപേഴ്സൺ ശ്രീകല ദിനേശ് ബാബു, ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ വി.കെ റജീന, എ ഡി എം സി കെ .എം സലീന, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.ജെ ബിജോയ് തുടങ്ങിയവർ സംസാരിച്ചു.

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

വാഹനം കഴുകാനിറങ്ങിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാട് പനച്ചിതടത്തിൽ പ്രദീപ് (42) ആണ് മരിച്ചത്. അപ്പാട് ഉന്നതിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. Facebook

ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ച സംഭവം;കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

മാനന്തവാടി: എരുമതെരുവിലെ ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ ഇരുമ്പ് താഴ് കൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. മാനന്തവാടി സ്വദേശികളായ എരുമത്തെരുവ്, തച്ചയില്‍

കാട്ടു പോത്തിനെ വേട്ടയാടിയെ സംഘത്തെ പിടികൂടി

പുൽപ്പള്ളി : ഇരൂളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാപ്പി സെറ്റ് ഭാഗത്ത് നിന്നും കാട്ടുപോത്തിനെ വേട്ടയാടിയെ സംഘത്തെ ചെതതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. സൗത്ത് വയനാട്

ഇനി സ്വര്‍ണം മാത്രമല്ല വെള്ളിയും പണയം വയ്ക്കാം; പുതിയ സര്‍ക്കുലറുമായി ആര്‍ബിഐ

പണത്തിന് ആവശ്യം വരുമ്പോള്‍ സ്വര്‍ണം പണയം വയ്ക്കാറുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി മുതല്‍ വെള്ളിയും നിങ്ങള്‍ക്ക് പണയം വയ്ക്കാം. വെള്ളി ഈടായി നല്‍കി കൊണ്ട് ലഭിക്കുന്ന വായ്പയ്ക്ക് കൂടുതല്‍ സമഗ്രമായ നിര്‍ദേശങ്ങള്‍ അടങ്ങിയ

ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് പ്രമേഹം നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് അറിയാം…

സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷം വെളളം കുടിക്കണം എന്നാണല്ലേ പറയുന്നത്. എന്നാല്‍ അടുത്തിടെ ഹാര്‍വാര്‍ഡ് ഹെല്‍ത്തും എന്‍ഐഎച്ചും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്

ഇന്ന് അനക്കമില്ല? ഇന്നലത്തെ നിരക്കില്‍ തുടർന്ന് സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലത്തെ അതേ വിലയിലാണ് വ്യാപാരം നടക്കുന്നത്. 89,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്. ഒക്ടോബര്‍ മാസത്തിലെ സ്വര്‍ണവില നിരക്ക് പവന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.