പ്ലസ് വൺ വിദ്യാർഥികളായ ഋതുറേച്ചൽ ,പുണ്യ പ്രവീൺകുമാർ എന്നിവർ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ പ്രൊജക്ട് അവതരണത്തിൽ ഒന്നാം സ്ഥാനം നേടി ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെമിസ്ട്രി അധ്യാപികയായ ഷാജിത പിഎസ്സിന്റെ നേതൃത്വത്തിലാണ് കുട്ടികൾ പ്രോജക്ട് ചെയ്തത്.
വയനാട്ടിലെ പലയിടങ്ങളിലും കിണറുകളിൽ കണ്ടുവരുന്ന പ്രതിഭാസമായ “ചെമ്പു റവയുടെ കാരണങ്ങളും ബയോ-അഡ്സോർബെന്റുകള് ഉപയോഗിച്ച് അവ നീക്കം ചെയ്യാനുള്ള മാർഗങ്ങളും “എന്ന പ്രോജക്ട് ആണ് സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
വിജയികളായ വിദ്യാർത്ഥികളെയും അധ്യാപികയെയും സ്റ്റാഫ് കൗൺസിലും പിടിഎ ഭാരവാഹികളും അഭിനന്ദിച്ചു.2024 ജനുവരി 27 ന് ഭോപ്പാലിൽ വെച്ച് നടക്കുന്ന ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്സിൽ, വടുവഞ്ചാൽ സ്ക്കൂൾ ടീം, കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതാണ്.