ജീവിതത്തില്‍ ഇത് വരെ കാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത
കടലെന്ന പാരാവാരത്തെയും തിരമാലകളെയും,
കൂറ്റന്‍ ചിറകുകളുള്ള ആകാശപ്പക്ഷിയെന്ന വിമാനത്തെയും
അടുത്ത് പോയി കാണാനും,
കൂകിപ്പായുന്ന തീവണ്ടിയില്‍ യാത്ര ചെയ്യാനുമുള്ള മോഹവുമായി
എഴുപത് പിന്നിട്ട തരുവണയിലെയും പരിസര പ്രദേശത്തെയും ഒരുകൂട്ടം ആളുകള്‍ ഏതാനും ദിവസങ്ങള്‍ക്കകം കണ്ണൂരിലേക്ക് യാത്ര പോകാനുള്ള ഒരുക്കത്തിലാണ്.
തന്റെ എഴുപതാം ജന്മദിനം പ്രായം ചെന്നവരെ നെഞ്ചോടു ചേര്‍ത്താവണമെന്ന തരുവണയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ പള്ളിയാല്‍ മൊയ്തൂട്ടിയുടെ ആഗ്രഹം സഫലീകരിക്കാന്‍ സ്നേഹിതര്‍ ഒത്തു ചേര്‍ന്നാണ് ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയിട്ടുള്ളത്.
അര്‍ഹരായ വ്യക്തികളെ കുറ്റമറ്റ രീതിയില്‍ കണ്ടെത്തുന്നതിനും യാത്രികര്‍ പ്രായം ചെന്നവരായതിനാല്‍ നല്ല രീതിയില്‍ പരിചരണം നടത്താന്‍ ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും യാത്ര മംഗളകരവും ആസ്വാദ്യകരവും ആയി നടത്തുന്നതിനും ആവശ്യമായ നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള ആലോചനായോഗം തരുവണ വ്യാപാരഭവനില്‍ വെച്ച് ചേര്‍ന്നു.
യോഗം ഗ്രാമ പഞ്ചായത്ത് പ്രസിടന്റ്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ററാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്ണ്‍ സീനത്ത് വൈശ്യന്‍ അധ്യക്ഷ്യത വഹിച്ചു. സി.വി. രമേശന്‍, സ്മിതാ ജോയ്, സൂപ്പി പള്ളിയാല്‍, നജുമുദീന്‍ കെ.സി.കെ, കമ്പ അബ്ദുള്ളഹാജി, പി.കെ. മുഹമ്മദ്, പ്രേമന്‍ ചെറുകര, പടിക്കല്‍കണ്ടി മൊയ്തു ഹാജി, കൂവണ വിജയന്‍, ഇല്യാസ് തരുവണ, സി. മമ്മുഹാജി, പി.ടി. ജോര്‍ജ്ജ്, എ. ശ്രീധരന്‍, അബ്ദുള്ള വി, എന്നിവര്‍ സംസാരിച്ചു. എസ്. നാസര്‍ സ്വാഗതവും എ.കെ. ജമാല്‍ നന്ദിയും പറഞ്ഞു.

ഫിസിക്കൽ സയൻസ് അധ്യാപക നിയമനം
പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്‍.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ 10 രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണം. Facebook Twitter







