കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 18 നും 54 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അംഗത്വം എടുക്കുന്നതിനും, അംശാദായം അടക്കുന്നതിനുമായ് വാളാട് വില്ലേജ്
രജിസ്‌ട്രേഷന്‍ ക്യാമ്പ് വാളാട് സാംസ്‌ക്കാരിക നിലയത്തില്‍ ഡിസംബര്‍ 19 ന് രാവിലെ 10.30 മുതല്‍ നടക്കും. അംഗത്വം സ്വീകരിക്കുന്നതിന് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് ഇവയുടെ പകര്‍പ്പുകള്‍, വയസ്സ് തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ (2) എന്നിവയുമായി എത്തണം.

സൗജന്യ തൊഴില്‍ പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും തൊഴില്‍ പരിശീലനം നല്‍കുന്നു. 20 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക്