കല്‍പ്പറ്റ നഗരസഭയുടെ കീഴിലുള്ള ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിലേക്ക് താത്ക്കാലികമായി മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 14. കൂടിക്കാഴ്ച്ച ഡിസംബര്‍ 15 ന് രാവിലെ 10 ന് സൂപ്രണ്ട് ഓഫീസില്‍ നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ : 04936 206768

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







