വൃദ്ധയ്ക്ക് മര്‍ദനം; മരുമകൾ മഞ്ജുമോൾ തോമസ് ഹയർസെക്കണ്ടറി അധ്യാപിക; അറസ്റ്റ്; വധശ്രമം, ജാമ്യമില്ലാ വകുപ്പുകള്‍

കൊല്ലം: കൊല്ലം തേവലക്കരയിൽ 80 വയസ്സുള്ള വയോധികയെ മർദിച്ച സംഭവത്തിൽ ഹയർസെക്കണ്ടറി അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസ് അറസ്റ്റിൽ. 80 വയസുള്ള ഏലിയാമ്മ വർഗീസിനെയാണ് മരുമകൾ അതിക്രൂരമായി മർദിച്ചത്. വധശ്രമം ഉൾപ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വയോധികയെ കസേരയിൽ നിന്ന് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഒരു വർഷം മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. കുറച്ചു നാളുകളായി മരുമകളുടെ ഭാഗത്ത് നിന്ന് അതിക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നു. മകനില്ലാത്ത സമയത്താണ് ഇവർ അമ്മയെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത്. ചെറിയ കുട്ടികളുടെ മുന്നിൽ വെച്ചാണ് മർദിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മകന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

ഇന്നലെയും സമാനമായ രീതിയിൽ ഇവരെ ആക്രമിച്ചിരുന്നു. മുടിക്ക് കുത്തിപ്പിടിച്ച്, തലക്ക് ഇടിച്ചു. മാത്രമല്ല, കാലു മടക്കി അടിവയറ്റിൽ ചവിട്ടിയെന്നും മറിയാമ്മ തോമസ് നൽകിയ പരാതിയിൽ പറയുന്നു. കയ്യിൽ ഷൂസിട്ട് ചവിട്ടിയെന്നും പരാതിയിലുണ്ട്. ഈ മുറിവുകളുമായി ഇവർ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. മുതിർന്ന പൗരൻമാർക്കെതിരെയുള്ള അതിക്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.