മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ സ്ത്രീകളെയും കുട്ടികളെയും വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ഗ്രാമസഭ നടത്തി. മുള്ളന്‍കൊല്ലി ബഡ്‌സ് സ്‌കൂളില്‍ നടന്ന സ്‌പെഷ്യല്‍ ഗ്രാമസഭ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിസ്റ മുനീര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, അാേസഅംഗനവാടി അധ്യാപകര്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍, വിവിധ വാര്‍ഡില്‍ നിന്നുള്ള സ്ത്രീകള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.