ശ്രേയസ് കൊളഗപ്പാറ യൂണിറ്റ് ഡയറക്ടറായി ദീർഘകാലം സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ഫാ.ജോർജ് പൊക്കത്തായിലിന്റെ നിര്യാണത്തിൽ യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു.യൂണിറ്റ് ഡയറക്ടർ ഫാദർ മാത്യു ചൂരക്കുഴി, ബത്തേരി മേഖലാ പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,ഡബ്ലിയു. എം. ഒ. ട്രഷറർ
അബ്ദുൾ ഖാദർ,മീനങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും മുൻ യൂണിറ്റ് പ്രസിഡണ്ടുമായ ഷാജി ടി.പി.,ലിസി ജോയി,സോഫി ഷിജു,സിനി ഷാജി എന്നിവർ അനുശോചന പ്രസംഗം നടത്തി.

ക്വട്ടേഷന് ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള ഉടമകളില് നിന്ന് ക്വട്ടേഷന് ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള് ക്വട്ടേഷനുകള് ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില് നല്കണം.