വെങ്ങപ്പള്ളി: റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് വാവാടിയിലെ മൈലാടി സെക്കന്റ് അങ്കണവാടിയുടെ പുതിയ കെട്ടിടോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. അങ്കണവാടി കെട്ടിട നിലവാരം ഉയരുന്നതിലൂടെ മുന്നോട്ടുള്ള മികച്ച തലമുറകളെ കൂടെ ആണ് ലഭിക്കുന്നത് എന്ന് സംഷാദ് മരക്കാർ ചടങ്ങിൽ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക അധ്യക്ഷത വഹിച്ചു.
അങ്കണവാടി ടീച്ചർ സന്ധ്യ.കെ, വാർഡ് മെമ്പർ വി കെ ശിവദാസൻ,
ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
തോമസ് എ.കെ, ഐസിഡിഎസ് സിഡിപിഒ സൈനബ എന്നിവർ സംസാരിച്ചു.ഒപ്പം കഴിഞ്ഞ പ്രളയ കാലത്ത് തകർച്ചയുടെ വക്കത്ത് എത്തിയ പഴയ കെട്ടിടം അന്ന് മുതൽ പണി കഴിഞ്ഞു ഈ നിമിഷം വരെ കുഞ്ഞു മക്കളുടെ പഠനം മുടങ്ങാതെ താത്കാലികമായി അങ്കണവാടി പ്രവർത്തനവും മറ്റും നടത്താനായി കെട്ടിടം വിട്ട് നൽകിയ ഉടമസ്ഥനായ അനിലിന് പ്രത്യേക നന്ദിയും അറിയിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.