സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മത ന്യൂനപക്ഷ (മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ബുദ്ധ) വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും മധ്യേ പ്രായമുള്ളവര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷികവരുമാനം നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയില്‍ താഴെയുമായിരിക്കണം. കുറഞ്ഞ പലിശ നിരക്ക് 6 ശതമാനം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും മീനങ്ങാടി പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 246309.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.