“മഷിക്കറ എഴുത്തും ജീവിതവും” പി.എം. സുബൈറിൻ്റെ ആദ്യ പുസ്തകത്തിൻ്റെ മുഖചിത്രം പ്രകാശനം ചെയ്തു

കൽപ്പറ്റ: സർഗാത്മകതയുടെ വയനാടൻ ഭൂപടത്തിലിനി പി.എം. സുബൈറിൻ്റെ മഷിക്കറ എഴുത്തും ജീവിതവും എന്ന കൃതി കൂടി ചേർത്തുവായിക്കപ്പെടും.

തീവ്രമായ അനുഭവങ്ങളുടേയും ഭൂതകാലങ്ങളുടേയും നേർസാക്ഷ്യങ്ങൾ സമന്വയിപ്പിച്ച ഓർമ്മപെയ്ത്തായ് ഒരുക്കിയ പുസ്തകത്തിൻ്റെ കവർ പേജ് സംസ്ഥാന വായനോത്സവ വേദിയിൽ പ്രശസ്ത പ്രഭാഷകനും ചിന്തകനുമായ കെ.ഇ.എൻ. പുറത്തിറക്കി.
കവി വീരാൻ കുട്ടി ,പി .വി.കെ. പനയാൽ ഡോ.ടി.വി സുനീത, പി.കെ.സുധീർ, സുമേഷ് സി. എം എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പി.സി.സജീവ് അലി അഷ്ഹർ, താജ് മൻസൂർ, സമീർ എം,ഷാഹിന ടീച്ചർ ദയ സെക്രട്ടറി നൗഷാദ് കെ.കെ ,ബുഷ്ഹർ. കെ റമീന.കെ തുടങ്ങിയവർ സംബന്ധിച്ചു.

പ്രവർത്തന മികവിനാൽ വയനാട് ജില്ലയിൽ തന്നെ നേതൃനിരയിൽ നിൽക്കുന്ന പിണങ്ങോട് ദയ ഗ്രന്ഥശാലയാണ് പുസ്തകം പുറത്തിറക്കുന്നതെന്ന പ്രത്യേകതയും മഷിക്കറയ്ക്കുണ്ട്.
ദേശവും കാലവും കഥാപാത്രങ്ങളും മാസ്മരികമായ എഴുത്തിനാൽ പുനർജനിച്ച് പെരുങ്കളിയാട്ടമാടുന്ന രചനയെ
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീറിൻ്റെ അവതാരികയും നു ഹ്മാൻ പിണങ്ങോടിൻ്റെ മുഖ ചിത്രവും അനിരുദ്ധ്.കെ.ജി യുടെവരകളും കൂടുതൽ സമ്പുഷ്ടമാക്കുന്നുണ്ട്.

മഷിക്കറ എഴുത്തും ജീവിതവും എന്ന കൃതിയുടെ പ്രകാശനം 2024 ജനുവരി രണ്ടാം വാരം പിണങ്ങോട് സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ സദസിൽ നടക്കും. പുസ്തകത്തിൻ്റെ പ്രീ പബ്ളിക്കേഷൻ 2024 ജനുവരി ഒന്നു മുതൽ ആരംഭിക്കും. സാദാരണക്കാരനായി ജനിച്ചു ജീവിച്ച പി എം സുബൈർ മുഖ പുസ്തകത്തിൽ ഉൾപ്പെടെ തന്റെ നാടിനെയും നാട്ടുകാരെയും ജീവിത സാഹചര്യങ്ങളെയും ഗംഭീരമായ എഴുത്തുകൾ കൊണ്ട് വരച്ചിട്ടത്തോടെ സുഹൃത്തുക്കളും നാട്ടുകാരും നൽകിയ പിന്തുണയാണ് പുതിയ പുസ്തകത്തിന്റെ പിറവിക്ക് കാരണം.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *