ബത്തേരി: ഗവ. സർവജന ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവീകരിച്ച കാരക്കണ്ടി ബസ് സ്‌റ്റോപ്പ് നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ലിഷ പി.എസ് നാടിന് സമർപ്പിച്ചു. കൗൺസിലർ എസ്. രാധാകൃഷ്ണൻ , പി.എ. അബ്ദുൾ നാസർ, വിജി. യു പി , ബിജു എം ടി , പ്രമോദ് ടി. പി. , തോമസ് വി.വി , രാജേന്ദ്രൻ കെ. കുമാരി ഹന്ന എയ്ഞ്ചൽ , ഷെഹ്മി , ധനസ്. വി.പി എന്നിവർ സംസാരിച്ചു. ലഹരി വിമുക്ത കേരളം എന്ന സന്ദേശത്തിലൂന്നി കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില് ക്ലിക്ക് ചെയ്യല്ലേ
പുതുവര്ഷാഘോഷം മറയാക്കി ഓണ്ലൈന് തട്ടിപ്പുകള് വ്യാപകം. വാട്സ്ആപ്പിലേക്ക് വ്യാജ സ്ക്രാച്ച് കാര്ഡ് ലിങ്കുകള് അടച്ചുകൊടുത്ത് ആളുകളില് നിന്ന് പണം തട്ടുകയാണ് സൈബര് തട്ടിപ്പ് സംഘങ്ങള്. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്ക്രാച്ച് കാര്ഡുകളില് ക്ലിക്ക്







