സപ്തദിന സഹവാസ ക്യാമ്പിലെ അംഗങ്ങളായ എന്‍എസ്എസ് വോളണ്ടിയർമാർക്ക് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് (ഇഎല്‍എസ്) പരിശീലനം നല്‍കി. കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവിയുടെ നേതൃത്വത്തില്‍ അടിയന്തര കാര്യ നിർവഹണ പരിശീലനം നല്‍കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യകേരളം വയനാട്, ഐ.എം.എ കൽപ്പറ്റ ചാപ്റ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കല്‍പ്പറ്റ ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലെ ഡോ. വിഷ്ണു പ്രായോഗിക പരിശീലനം നല്‍കി. അധ്യാപകരും 50ഓളം എന്‍എസ്എസ് വൊളണ്ടിയർമാരും പങ്കെടുത്തു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്..! പ്രമേഹം പിടിപെടാന് സാധ്യതയേറെ
മധ്യവയസില് മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള് പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന് നഗരങ്ങളിലെ യുവാക്കളില് ഒരു







